Me

Me
Magician

അനുയായികള്‍

ഈ ബ്ലോഗ് തിരയൂ

2021 ജൂലൈ 10, ശനിയാഴ്‌ച

ഒരു സല്യൂട്ട് കഥ

 ഒരു സല്യൂട്ട് കഥ

വർഷങ്ങൾക്കു മുമ്പ് ഞാൻ ആലപ്പുഴ ബ്രാഞ്ച് ഹെഡ് ആയിരിക്കുമ്പോൾ നടന്നതാണ്.

ആലപ്പുഴ ബ്രാഞ്ചിൽ ഒരു ചെക്ക് കളക്ഷനു വേണ്ടി കിട്ടിയതിൽ ഒരു അപാകത തോന്നി. കാരണമെന്തെന്നാൽ ആസ്ത്രേലിയയിൽ നിന്ന് മറ്റൊരു ബാങ്കിൻ്റെ ഒരു NRI കസ്റ്ററ്റമർ ഒരു മെയിൽ അയച്ചിരിക്കുന്നു. അയാൾ തപാലിലയച്ച ഒരു ചെക്ക് നഷ്ടപ്പെട്ടു പോയി എന്നും പ്രസ്തുത ചെക്ക് ഞങ്ങളുടെ ബ്രാഞ്ച് വഴി കളക്ഷനുവന്നതായി അറിയുന്നു എന്നായിരുന്നു അത്.

പ്രാഥമിക അന്വേഷണത്തിൽ ചെക്ക് ബോംബെയിലുള്ള ഒരു അക്കൗണ്ടിൽ നിക്ഷേപിച്ചതാണെന്നും നിക്ഷേപിച്ച സ്ലിപ്പിൽ ഭഗവതി എന്ന പേരിൽ ഒരാൾ ഒപ്പിട്ടതായും കണ്ടു..എന്നാൽ പ്രസ്തുത ദിവസം ബാങ്കിലെ CCTV പ്രവർത്തന രഹിതമായിരുന്നതിനാൽ ചെക്ക് നിക്ഷേപിച്ച ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഒരു പത്രവാർത്ത എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇടുക്കി ജില്ലയിലെ ഒരു ബാങ്കിൽ തട്ടിപ്പു നടത്താൻ ശ്രമിച്ച ഭഗവത് സിങ്ങ് എന്ന ഒരാളെ ചെറുതോണിപോലീസ് പിടികൂടി എന്നായിരുന്നു അത്. ഞാൻ നേരെ ആലപ്പുഴ സർക്കിൾ ഇൻസ്പെക്ടറെ കണ്ട് ചെറുതോണിപോലീസ്  സ്റ്റേഷനിൽ ഒന്നു പോയി ഇയാളുടെ കയ്യക്ഷരം ഒന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സമ്മതിച്ചു.

അങ്ങനെ ഞാനും ഡ്രൈവർ ഹരിയും കൂടി ചെറുതോണിപോലീസ് സ്റ്റേഷനിലെത്തി. കവാടത്തിൽ നിന്നിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഞാൻ ആലപ്പുഴ സർക്കിൾ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരമാണ് വരുന്ന തെന്നറിയിച്ചു. അദ്ദേഹം അകത്ത് റൈട്ടറുടെ റൂമിലേക്ക് ക്ഷണിച്ചു. അദ്ദേഹം അവിടെപ്പോയി പറഞ്ഞത് ആലപ്പുഴയിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ വന്നിരിക്കുന്നു എന്നാണ്. എനിക്ക് എന്തെങ്കിലുമൊന്ന് പറയാൻ കഴിയും മുമ്പ് ഏതാണ്ട് ഒരു ഡസനോളം പോലീസ് ഉദ്യോഗസ്ഥർ എനിക്ക് നീട്ടി വലിച്ച് ഒരു സല്യൂട്ട് തന്നു കഴിഞ്ഞിരുന്നു.

പിന്നീട് ഞാൻ കാര്യങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞപ്പോഴേക്കും ആദ്യം കണ്ട പോലീസ് ഉദ്യോഗസ്ഥനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ